വടക്കെക്കാട്: പെരുമ്പടപ്പ്, പുന്നയൂർക്കുളം പഞ്ചായത്തുകളിലെ തീരദേശ മേഖലകളിൽ കടലേറ്റം. കാപ്പരിക്കാട്, തങ്ങൾപ്പടി, പെരിയമ്പലം ഭാഗങ്ങളിലാണ് കടലേറ്റം രൂക്ഷമായത്. ബീച്ച് റോഡുകളിലേക്കും തിര കയറിയിട്ടുണ്ട്. തീരത്തുള്ള മത്സ്യബന്ധന ഉപകരണങ്ങൾക്ക് സുരക്ഷ ഉറപ്പ് വരുത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.