n-h-pudukad
ദേശീയ പാതയില്‍ രുപം കൊണ്ട ഗര്‍ത്തം

പുതുക്കാട്: ദേശീയപാതയിൽ വലിയ ഗർത്തം രൂപം കൊണ്ടു. മുപ്ലിയം റോഡ് ജംഗ്ഷന് സമീപത്ത് റോഡിന് നടുവിലായാണ് ഗർത്തം രൂപപ്പെട്ടത്. റോഡിന് പടിഞ്ഞാറ് വശത്ത് ഗർത്തം കണ്ടയുടൻ ടോൾ കമ്പനി അറ്റകുറ്റപ്പണി ആരംഭിച്ചു. പുതുക്കാട് കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ കടന്നു പോകുന്നതിന് മുകളിലായാണ് ഗർത്തം രൂപപ്പെട്ടത്. റോഡിൽ ഭൂനിരപ്പിൽ നിന്നും ആറ് മീറ്റർ താഴെയാണ് പൈപ്പ് ലൈൻ കടന്നുപോകുന്നത്. പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് റോഡ് തുളച്ചാണ് കടത്തിയത്. പ്രവൃത്തികൾ ആരംഭിച്ച സമയത്ത് കിഴക്കുവശത്തെ സർവീസ് റോഡിൽ ഗർത്തം രൂപപെട്ടിരുന്നു.