ചാലക്കുടി: കൊരട്ടി, മേലൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വാലുങ്ങാമുറി പാലപ്പിള്ളി റോഡ് നിർമ്മാണം പൂർത്തീകരിച്ച് ജനങ്ങൾക്കായി തുറന്നുകൊടുത്തു. ജില്ലാ പഞ്ചായത്ത് രണ്ട് ഘട്ടങ്ങളിലായി 26 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. ജനങ്ങൾ സ്വമേധയ സ്ഥലം വിട്ടുനൽകിയാണ് 6 മീറ്റർ വീതിയിയിൽ റോഡ് ഒരുക്കിയത്. ഇതോടെ മേലൂർ പഞ്ചായത്തിലെ പ്രദേശവാസികൾക്ക് ചിറങ്ങര, കൊരട്ടി മേഖലയിലേക്കുള്ള യാത്ര സുഗമമാകും. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.ആർ. സുമേഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സി.വി. ദാമോദരൻ അദ്ധ്യക്ഷനായി. വി.ഒ. പൗലോസ്, ഡിന്റി അഭിലാഷ് എന്നിവർ പ്രസംഗിച്ചു.