ചാലക്കുടി: മേലൂർ അടിച്ചിലിയിൽ ഫാസ്റ്റ് ഫുഡ് ഹോട്ടലിൽ നടന്നുവന്ന മദ്യവിൽപ്പന കൊരട്ടി പൊലീസ് പിടികൂടി, ഉടമ അറസ്റ്റിലായി. അടിച്ചിലി ചാലപറമ്പൻ സുരേന്ദ്രനെയാണ് കൊരട്ടി സി.ഐ: ബി.കെ. അരുണും സംഘവും അറസ്റ്റ് ചെയ്തത്.

13 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും പിടിച്ചെടുത്തു. സ്ഥാപനത്തിലുണ്ടായിരുന്ന 33,000 രൂപയും പൊലീസ് കസ്റ്റഡിയിലെടുത്തു. വെബ് ക്യൂ ആപ്പ് മുഖേന വാങ്ങുന്ന മദ്യം കൂടിയ വിലയ്ക്ക് വിറ്റുവരികയായിരുന്നു. പലരുടെയും മദ്യം സുരേന്ദ്രനും സഹായികളും ചേർന്നു വാങ്ങിക്കുകയാണ് പതിവ്. അവർക്ക് ആവശ്യം കഴിഞ്ഞുള്ളത് പണം നൽകി വാങ്ങി തന്റെ കടയിൽ വിൽപ്പന നടത്തും.

350 രൂപയുടെ മദ്യത്തിന് ഇവിടെ അഞ്ഞൂരു രൂപ വരെ ഈടാക്കിയിരുന്നു. വെബ് ക്യൂ ആപ്പിനെക്കുറിച്ച് അറിയാത്തവരായിരുന്നു ഇയാളുടെ ഇര. മദ്യത്തിനൊപ്പം പണം ഈടാക്കി ഇറച്ചിക്കറികളും വിൽപ്പന നടത്തി. ചാലക്കുടി ഡിവൈ.എസ്.പിക്ക് രഹസ്യമായി ലഭിച്ച വിവരത്തെ തുടർന്നായിരുന്നു ഹോട്ടലിലെ റെയ്ഡ്. എസ്.ഐ: രാമു ബാലചന്ദ്ര ബോസും സംഘത്തിലുണ്ടായിരുന്നു.