ചാലക്കുടി: ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ നടക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സമാഹരണത്തിലേക്ക് വർക്ക് ഷോപ്പ് ഉടമ കാർ സംഭാവന ചെയ്തു. പോട്ടയിലെ അലുമിനിയം ഫാബ്രിക്കേഷൻ നടത്തുന്ന ഭാസി വട്ടത്തറയാണ്
തന്റെ കാർ നൽകി യുവജന സംഘടയുടെ ദൗത്യത്തിൽ പങ്കാളിയാത്. പോട്ട ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് സെക്രട്ടറി ജിൽ ആന്റണി ഏറ്റുവാങ്ങി. സി.പി.എം ലോക്കൽ സെക്രട്ടറി പി.എസ്. സന്തോഷ്, മേഖലാ സെക്രട്ടറി കെ.ബി. ഷബീർ, ലെനീഷ് നാരായണൻ, ജോയ് നെല്ലിപ്പിള്ളി എന്നിവർ സംസാരിച്ചു.