മാള: അന്നമനട കൃഷി ഭവന്റെ നേതൃത്വത്തിൽ ഞാറ്റുവേല ചന്ത ഇന്ന് തുടങ്ങും. അന്നമനട ബസ് സ്റ്റാൻഡ് പരിസരത്ത് മൂന്ന് ദിവസമായി നടക്കുന്ന ചന്തയോടനുബന്ധിച്ച് പ്രത്യേക ചർച്ചകളും ക്‌ളാസുകളും സംഘടിപ്പിക്കും. കുറഞ്ഞ വിലയിൽ തൈ ലഭിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഇന്ന് കോക്കനട്ട് ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി വീഡിയോ പ്രദർശനവും 50 ശതമാനം വിലക്കുറവിൽ തെങ്ങിൻ തൈയും നൽകും. രണ്ടാം ദിനത്തിൽ സംസ്ഥാനത്തുള്ള പഴ വർഗങ്ങളുടെ പ്രദർശനവും നടക്കും. പഴവർഗ്ഗ തൈകൾ 15 ശതമാനം വിലക്കുറവിൽ വിൽക്കും. മൂന്നാം ദിവസത്തിൽ സുഗന്ധ വ്യഞ്ജനങ്ങളും പച്ചക്കറികളുമാണ് പ്രദർശിപ്പിക്കും. തൈകളുടെ വിൽപ്പനയുമുണ്ടാകും. രാവിലെ 10 മുതൽ വൈകീട്ട് 5 വരെയാണ് ഞാറ്റുവേല ചന്ത.