yoga
യോഗ പരിശീലനം നടത്തുന്ന വിദ്യാർത്ഥിനികളുടെ ദൃശ്യങ്ങൾ ഒരുമിപ്പിച്ചിരിക്കുന്നു

മാള: യോഗ ദിനത്തിൽ ഒരുകൂട്ടം വിദ്യാർത്ഥിനികൾ വിവിധ ജില്ലകളിലെ വീട്ടിൽ ഒരുക്കിയ പരിശീലനം കോർത്തിണക്കിയ വീഡിയോ വേറിട്ടതായി. മാള കാർമ്മൽ കോളേജിലെ എം.എസ്.സി ബോട്ടണി വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥിനികളാണ് വീഡിയോ ചിത്രീകരണം നടത്തിയത്. ഈ വീഡിയോ ഹ്രസ്വ ചിത്രമായി കോർത്തിണക്കിയത് കൂട്ടത്തിലെ അഞ്ജു സ്വാമിനാഥനാണ്. കോളേജിലെ പഠനം കൊവിഡ് 19 കാരണമുള്ള നിയന്ത്രണത്തിൽ മുടങ്ങിയതോടെ വിദ്യാർത്ഥിനികൾ വിവിധ ജില്ലകളിലെ വീടുകളിൽ കഴിയുകയാണ്. ഒരേ ക്‌ളാസിലുള്ള 12 പേർ ചേർന്നാണ് വിവിധ ഇടങ്ങളിൽ നിന്ന് അവരുടെ യോഗ പരിശീലനത്തിന്റെ വീഡിയോ ചിത്രീകരിച്ച് അഞ്ജുവിന് അയച്ചുകൊടുത്തത്. പാലക്കാട് സ്വദേശിയായ അഞ്ജു സ്വാമിനാഥൻ ഏറെക്കാലമായി പാലക്കാട് മേഴത്തൂർ സുദർശൻ നമ്പൂതിരിയുടെ കീഴിൽ പരിശീലനം നേടിയിട്ടുണ്ട്.