സമ്പർക്കമുണ്ടായാൽ 600 വരെ
ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം
എണ്ണം കൂടുക അന്യസംസ്ഥാനത്ത് നിന്നും വിദേശത്ത് നിന്നും ആളെത്തുന്നത് കൂടുമ്പോൾ
തൃശൂർ : ജില്ലയിലേക്കെത്തുന്ന പ്രവാസികളുടെയും ഇതരസംസ്ഥാനത്ത് നിന്നുള്ളവരുടെയും എണ്ണം കൂടുന്നതോടെ കൊവിഡ് പൊസിറ്റീവ് കേസുകൾ വരുന്ന മൂന്നാഴ്ചയ്ക്കുള്ളിൽ പരമാവധി 400 വരെ എത്താമെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. എന്നാൽ ഇത് ആശങ്കപ്പെടേണ്ട സാഹചര്യമല്ലെന്ന് ഡി.എം.ഒ കെ.ജെ റീന പറഞ്ഞു. സമ്പർക്കം കൂടി ഉൾപ്പെട്ടാൽ ഇത് 600 വരെ ആയേക്കാം. രോഗികളുടെ എണ്ണം സംബന്ധിച്ച് ആരോഗ്യവകുപ്പ് ഇതുവരെ തയ്യാറാക്കിയ കണക്ക് അനുസരിച്ചാണ് മുന്നോട്ട് പോകുന്നത്. നിലവിൽ രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗവും അന്യസംസ്ഥാനത്ത് നിന്ന് വന്നവരും വിദേശത്ത് നിന്ന് വന്നവരുമാണ്.
ചിലയിടങ്ങളിൽ ആരോഗ്യപ്രവർത്തകർക്കും മറ്റുള്ളവർക്കും രോഗം കണ്ടെത്തിയെങ്കിലും അത് കൂടുതൽ പേരിലേക്ക് പടരാതിരിക്കാൻ വേണ്ട നടപടി സ്വീകരിച്ചത് മൂലം നിയന്ത്രണ വിധേയമാക്കാനായി. രോഗികളുടെ വർദ്ധനവ് കണക്കിലെടുത്തുള്ള മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്.
ഇതുവരെ രോഗം സ്ഥിരീകരിച്ചവരിൽ ഒരാളുടെ ഒഴികെ എല്ലാവരുടെയും ഉറവിടം കണ്ടെത്താനായി. മേയ് ഏഴ് മുതൽ ഇതുവരെ ജില്ലയിൽ രോഗ സാദ്ധ്യത സംബന്ധിച്ച് ആരോഗ്യ വകുപ്പ് തയ്യാറാക്കിയ കണക്കിനേക്കാൾ താഴെയാണ് രേഖപ്പെടുത്തിയത്.
മടങ്ങിയെത്തിയത് ഇങ്ങനെ
വിദേശത്ത് നിന്ന്
6,500 ഓളം പേർ
ഇതരസംസ്ഥാനങ്ങളിൽ നിന്ന്
18,000ൽ അധികം
അടുത്ത മൂന്നാഴ്ച പ്രതീക്ഷിക്കുന്നത്
ആദ്യ ആഴ്ച
39 മുതൽ 124 വരെ
രണ്ടാമത്തെ ആഴ്ച
44 മുതൽ 139 വരെ
മൂന്നാമത്തെ ആഴ്ച
43 മുതൽ 139 വരെ
സമ്പർക്കം ഉണ്ടായാൽ
37 മുതൽ 179 വരെ
64 മുതൽ 201 വരെ
61 മുതൽ 193 വരെ
ഉറവിടം കണ്ടെത്താത്തത്
എങ്ങണ്ടിയൂരിൽ മരിച്ച കുമാരൻ എന്നയാളുടെ മരണം
അതിഥി തൊഴിലാളികളുടെ മടങ്ങിവരവ് ഭീഷണി
കൊവിഡ് പ്രതിരോധ പ്രവർത്തനം ഫലം കാണുന്നുണ്ടെങ്കിലും മടങ്ങിയ ഇതരസംസ്ഥാന തൊഴിലാളികൾ തിരിച്ചെത്തുന്നത് വലിയ ഭീഷണി ഉയർത്തുമെന്നാണ് വിലയിരുത്തൽ. ഇതരസംസ്ഥാന തൊഴിലാളികൾ തിരിച്ച് പോയതോടെ പല മേഖലകളിലും ജോലിക്ക് ആളെ കിട്ടാത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുമുണ്ട്. ഇതോടെയാണ് തൊഴിലുടമകൾ ഇവരെ തിരിച്ചെത്തിച്ചത്. ഇവരിൽ പലരും ഹോട് സ്‌പോട്ടുകളിൽ നിന്നാണ് വരുന്നത്.
...........
നിലവിലെ നിയന്ത്രണം ലംഘിച്ചാൽ ശക്തമായ നടപടി സ്വീകരിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാലും നിരീക്ഷണത്തിലിരിക്കുന്നവർ അത് ലംഘിച്ച് പ്രവർത്തിച്ചാലും കർശന നടപടിയെടുക്കും.
മന്ത്രി എ.സി മൊയ്തീൻ