തൃശൂർ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിൽ പ്രഖ്യാപിച്ച കണ്ടെയ്ൻമെന്റ് സോണുകളുടെ അതിർത്തി പുതുക്കി കളക്ടർ ഉത്തരവിറക്കി. 11 തദ്ദേശസ്ഥാപനങ്ങളിലെ കണ്ടെയ്ൻമെന്റ് സോണുകളുടെ അതിർത്തിയാണ് പുതുക്കി നിശ്ചയിച്ചത്. ചേർപ്പ്, അളഗപ്പനഗർ, തൃക്കൂർ, തോളൂർ, വാടാനപ്പള്ളി, അവണൂർ പഞ്ചായത്തുകളും ഇരിങ്ങാലക്കുട നഗരസഭയും പൂർണ്ണമായി കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവായി. ചാവക്കാട് നഗരസഭയിലെ 1, 2, 16, 17, 18, 21 മുതൽ 28 വരെയും 31, 32 ഡിവിഷനുകളും സോണിൽ നിന്ന് ഒഴിവാക്കി. വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ രണ്ടു വാർഡുകൾ ഒഴികെയുള്ള എല്ലാ പ്രദേശങ്ങളും കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി. ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ 1, 7 മുതൽ 16 വരെയുള്ള വാർഡുകൾ ഒഴിവാക്കി. തൃശൂർ കോർപറേഷനിലെ 28, 29, 30, 34, 41 ഡിവിഷനുകളും സോണിൽ നിന്ന് ഒഴിവാക്കി. 4 തദ്ദേശസ്ഥാപനങ്ങളിൽ പ്രത്യേകമായി നിശ്ചയിച്ച വാർഡുകളിൽ കണ്ടെയ്ൻമെന്റ് സോൺ തുടരും. ചാവക്കാട് നഗരസഭയിലെ 3, 4, 8 ,19 ,20, 29, 30 വാർഡുകൾ, എങ്ങണ്ടിയൂർ പഞ്ചായത്തിലെ രണ്ടു മുതൽ ആറ് വരെയുള്ള വാർഡുകൾ, വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ 14, 15 വാർഡുകൾ, കോർപറേഷനിലെ 24 മുതൽ 27 വരെയും 31 മുതൽ 33 വരെയുള്ള ഡിവിഷനുകൾ എന്നിവ കണ്ടെയ്ൻമെന്റ് സോൺ ആയി തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.