കയ്പമംഗലം: മൂന്നുപീടിക ബീച്ച് റോഡ് എ.പി.ജെ അബ്ദുൾ കലാം റോഡിൽ വി. വൺ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് സോഷ്യൽ ക്ലബിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേഷ് നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് യൂസഫ് താനത്തുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്, വാർഡ് മെമ്പർ ജിസ്‌നി ഷാജി, വാർഡിലെ ആശാ വർക്കർമാരായ ഷൈല ദാസൻ, ഷൈലജ അശോകൻ എന്നിവരെ ആദരിച്ചു. ക്ലബ് രക്ഷാധികാരി സക്കീർ ഹുസൈൻ, ക്ലബ് ജനറൽ സെക്രട്ടറി ഷെമീർ റഹ്മാൻ, സത്യൻ കുറൂട്ടിപ്പറമ്പിൽ, നെജീബ് വിഷ്യൽ, അമൽ സുധി, ടി.കെ അക്ബർ, ശ്രേയ സത്യൻ എന്നിവർ പങ്കെടുത്തു. തുടർന്ന് എ.പി.ജെ അബ്ദുൾ കലാം റോഡ് അംഗങ്ങളും നാട്ടുകാരും ചേർന്ന് ശുചീകരിച്ചു.