തൃശൂർ: കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്കിന്റെ പട്ടികയിൽ ഇടം നേടി തൃശൂർ ഗവ. എൻജിനീയറിംഗ് കോളേജ്. ദേശീയതലത്തിൽ 164ാം സ്ഥാനമാണ് തൃശൂർ എൻജിനീയറിംഗ് കോളേജ് കരസ്ഥമാക്കിയത്. ഇന്ത്യയിൽ എൻജിനീയറിംഗ് ബിരുദതല വിദ്യാഭ്യാസം നൽകുന്ന സാങ്കേതിക സ്ഥാപനങ്ങളിൽ നിന്ന് 200 എണ്ണം മാത്രമാണ് ഈ പദവി നേടുന്നത്. മത്സരിക്കുന്ന സ്ഥാപനങ്ങളിൽ ഐ.ഐ.ടികൾ, എൻ.ഐ.ടികൾ എന്നിവയും ഉൾപ്പെടുന്നു . എൻ.ഐ.ടി കോഴിക്കോട്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പേസ് റിസർച്ച്, കോളേജ് ഓഫ് എൻജിനീയറിംഗ് തിരുവനന്തപുരം, കൊച്ചിൻ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഒഫ് എൻജിനീയറിംഗ് എന്നിവയാണ് കേരളത്തിൽ നിന്ന് പട്ടികയിൽ ഇടം നേടിയ മറ്റ് കോളേജുകൾ .