തൃശൂർ: ചൈനയുടെ ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കുമ്പോൾ വിപണിയിലെ ലഭ്യതക്കുറവ് പരിഹരിക്കാൻ ചെറുകിട വ്യവസായങ്ങളെ സർക്കാർ പ്രോത്സാഹിപ്പിക്കണമെന്ന് എസ്.ആർ.പി സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ അശോകൻ പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കാനും വിപണിയിലേക്ക് സ്വദേശി ഉത്പന്നങ്ങളുടെ കടന്നുവരവുണ്ടാകാനും സർക്കാരിന്റെ അനുകൂല നിലപാട് വഴിയൊരുക്കുമെന്നും അശോകൻ പറഞ്ഞു