ചാവക്കാട്: കൊവിഡ് 19 സ്ഥിരീകരിച്ച നാല് ചാവക്കാട് താലൂക്ക് ആശുപത്രി ജീവനക്കാർ രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടു. രണ്ട് ആശാവർക്കർമാർ, ഒരു സ്റ്റാഫ് നഴ്‌സ്, ഒരു താത്കാലിക ജീവനക്കാരൻ എന്നിവരാണ് രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടത്. തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ.
ആകെ ഒമ്പത് താലൂക്ക് ആശുപത്രി ജീവനക്കാർക്കായിരുന്നു കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നത്. അഞ്ച് ജീവനക്കാരാണ് രോഗം ഭേദമാകാൻ ഇനി ബാക്കിയുള്ളത്.ഒമ്പത് ജീവനക്കാരിൽ ഏഴു പേരുടെയും കുടുംബാംഗങ്ങളുടെ ഫലം നെഗറ്റീവായിരുന്നു. രണ്ട് ജീവനക്കാരുടെ കുടുംബങ്ങളുടെ ഫലമാണ് ഇനി വരാൻ ബാക്കിയുള്ളത്.