കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ താലൂക്കിന്റെ പടിഞ്ഞാറൻ മേഖലകളിൽ കടൽ രൗദ്രഭാവത്തിൽ കലിതുള്ളി അടിച്ചു കയറുന്നു. നൂറോളം വീടുകൾ ഭീഷണിയിൽ. ജിയോ ബാഗ് ഇടാത്ത സ്ഥലങ്ങളിലാണ് കൂടുതലായി കടൽ കരയിലേക്ക് ഇരച്ചുകയറുന്നത്.

പല വീടുകളുടെയും പറമ്പിന്റെ മുറ്റത്ത് വരെ വെള്ളം കയറിയിട്ടുണ്ട്. ചില ആളുകൾ ബന്ധു വീട്ടിലേക്ക് മാറിയതൊഴിച്ചാൽ ബാക്കി എല്ലാവരും അവരവരുടെ വീടുകളിൽ തന്നെയാണ് താമസം.

ഇവരെ മാറ്റി പാർപ്പിക്കുകയോ ഷെൽട്ടർ അനുവദിച്ച് അവിടേക്ക് മാറ്റുകയോ ചെയ്യണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. ധീവരസഭ മുൻ സംസ്ഥാന പ്രസിഡന്റ് പി.എൻ ബാലകൃഷ്ണൻ മാറ്റി പാർപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അഴീക്കോട് ലൈറ്റ് ഹൗസ്, ആറാട്ടുവഴി, പൊക്ലായി, പി. വെമ്പല്ലൂർ, പെരിഞ്ഞനം എന്നീ ഭാഗങ്ങളിലാണ് കൂടുതൽ കടൽ കയറുന്നത്.