പാവറട്ടി: ശ്രുതിയുടെ കുടുംബത്തിന് നീതി കിട്ടാൻ അന്തിമ പോരാട്ടം വരെ സി.പി.ഐ ഉണ്ടാകുമെന്ന് ദേശീയ കൗൺസിൽ അംഗവും മുൻ എം.പിയുമായ സി.എൻ. ജയദേവൻ പറഞ്ഞു. ശ്രുതിയുടെ വധത്തിൽ അന്വഷണം ഊർജ്ജിതമാക്കുക, കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ച് എ.ഐ.വൈ.എഫ് മണലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുല്ലശ്ശേരി സെന്ററിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് ധനമോൻ മീത്തിപറമ്പിൽ അദ്ധ്യക്ഷനായി. എ.ഐ.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. സന്ദീപ്, സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എൻ.കെ. സുബ്രഹമണൃൻ, മണ്ഡലം സെക്രട്ടറി വി.ആർ. മനോജ്, മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.പി. ബെന്നി, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി സാജൻ മുടവങ്ങാട്ടിൽ എന്നിവർ സംസാരിച്ചു.