പാവറട്ടി: സമഗ്രമായ കൃഷി, സമൃദ്ധമായ നാട് എന്നീ മുദ്രവാക്യവുമായി വിദ്യാർത്ഥികളും കൃഷിയിടങ്ങളിലേക്ക് എന്ന കാമ്പയിന്റെ ഭാഗമായി മണലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കശ്ശേരിയിൽ പച്ചക്കറി കൃഷി ആരംഭിച്ചു. സി.പി.എം മണലൂർ ഏരിയ സെക്രട്ടറി സി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. സുബിദാസ്, ബിജു കരിയാക്കോട്ട്, എസ്.എഫ്.ഐ ഏരിയ സെക്രട്ടറി അമൽ, കെ.വി. ജിഷ്ണു, പി.ആർ. ബിനിഷ് എന്നിവർ സംസാരിച്ചു.