പാവറട്ടി : വിവാഹം കഴിഞ്ഞ് പതിനേഴാം ദിവസം ഭർത്താവിന്റെ വീട്ടിൽ വച്ച് ദുരുഹ സാഹചര്യത്തിൽ മരിച്ച ശ്രുതിയുടെ മാതാപിതാക്കൾ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വി.എസ്. സുനിൽ കുമാറിന് നിവേദനം നൽകി. മരിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് കേസ് അന്വേഷണത്തിൽ ഒരു പുരോഗതിയും ഇല്ലാത്തതിനാലാണ് മാതാപിതാക്കളായ മുല്ലശ്ശേരി നരിയംപുള്ളി സുബ്രഹ്മണ്യനും ഭാര്യ ശ്രീദേവിയും മന്ത്രി സുനിൽ കുമാറിന് തൃശൂർ രാമനിലയത്തിൽ വച്ച് നിവേദനം നൽകിയത്. ശ്രുതിയുടെ കുടുംബത്തിന് നീതി ലഭിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് പറഞ്ഞതായി ശ്രുതിയുടെ മാതാപിതാക്കൾ പറഞ്ഞു.