തൃ​ശൂ​ർ​:​ ​ഓ​ൺ​ലൈ​ൻ​ ​പ​ഠ​ന​ത്തി​ന് ​സൗ​ക​ര്യ​മി​ല്ലാ​ത്ത​ ​തൃ​ശൂ​ർ​ ​പാ​ർ​ല​മെ​ന്റ് ​മ​ണ്ഡ​ല​ത്തി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ടി.​എ​ൻ​ ​പ്ര​താ​പ​ൻ​ ​എം.​പി​ ​ന​ട​പ്പി​ലാ​ക്കു​ന്ന​ ​“​അ​തി​ജീ​വ​നം​ ​എം​പീ​സ് ​എ​ഡ്യൂ​കെ​യ​ർ​”​ ​പ​ദ്ധ​തി​യി​ലേ​ക്ക് ​തൈ​ക്കാ​ട്ടു​ശ്ശേ​രി​ ​വൈ​ദ്യ​ര​ത്നം​ ​ഔ​ഷ​ധ​ശാ​ല​ ​പ​ത്ത് ​ടെ​ലി​വി​ഷ​നു​ക​ൾ​ ​സ​മ്മാ​നി​ച്ചു,​ ​സീ​നി​യ​ർ​ ​ഡ​യ​റ​ക്ട​ർ​ ​ഇ.​ടി​ ​നീ​ല​ക​ണ്ഠ​ൻ​ ​മൂ​സ് ,​ ​എം.​പി​ക്ക് ​ടെ​ലി​വി​ഷ​ൻ​ ​കൈ​മാ​റി.​ ​ന​ട​ൻ​ ​ടോ​വീ​നോ​ ​ഗു​ഡ്‌​വി​ൽ​ ​അം​ബാ​സി​ഡ​ർ​ ​ആ​യ​ ​എം​പീ​സ് ​എ​ഡ്യു​കെ​യ​റി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ഇ​രു​ന്നൂ​റി​ൽ​പ​രം​ ​ടെ​ലി​വി​ഷ​നു​ക​ൾ​ ​ഇ​തു​വ​രെ​ ​സ​മ്മാ​നി​ച്ചു.​ ​ച​ല​ച്ചി​ത്ര​താ​ര​ങ്ങ​ളാ​യ​ ​മ​ഞ്ജു​ ​വാ​ര്യ​ർ,​ ​ബി​ജു​ ​മേ​നോ​ൻ,​ ​സം​യു​ക്താ​ ​വ​ർ​മ്മ,​ ​ജോ​സ്ആ​ലു​ക്കാ​സ് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ ​പ​ദ്ധ​തി​യി​ൽ​ ​പ​ങ്കാ​ളി​ക​ളാ​യ​താ​യി​ ​കോ​ ​ഓ​ർ​ഡി​നേ​റ്റ​ർ​ ​സി.​സി​ ​ശ്രീ​കു​മാ​ർ​ ​അ​റി​യി​ച്ചു.