തൃശൂർ: കടക്കെണിയിലായ കർഷകരെ സർക്കാർ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് കേരള പ്രദേശ് ഗാന്ധി ദർശൻവേദി കർഷകസമരം നടത്തി. 'വി ഡിമാൻഡ് സൊലൂഷൻ ഫോർ ഫാർമേഴ്സ്' എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് സംസ്ഥാന വ്യാപകമായി നടന്ന സമരത്തിന്റെ ഭാഗമായി എല്ലാ നിയോജക മണ്ഡലങ്ങളിലും നടത്തിയ സമരത്തിൽ ടി. എൻ പ്രതാപൻ എം.പി, ഗാന്ധി ദർശൻവേദി സംസ്ഥാന വൈസ് ചെയർമാൻ ഡോ. അജിതൻ മേനോത്ത്, ജില്ലാ ചെയർമാൻ പ്രൊഫ. വി.എ വർഗീസ്, സി.സി ശ്രീകുമാർ, അഖിൽ എസ്. നായർ, എൻ.ജെ ജെയിംസ്, പി.കെ ശ്യാംകുമാർ, സി. എ. ജോസഫ്, വി. ശശിധരൻ, പ്രൊഫ. യു.എസ് മോഹനൻ, വി.എം രാജേഷ്, സന്ധ്യ അറയ്ക്കൽ, അഡ്വ. ഷീബ എന്നിവർ പങ്കെടുത്തു.