annamanada-chantha
ഞാറ്റുവേല ചന്തയുടെ ഉദ്‌ഘാടനം അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസി ടൈറ്റസ് നിർവ്വഹിക്കുന്നു

മാള: അന്നമനട കൃഷിഭവന്റെ നേതൃത്വത്തിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു. അന്നമനട ബസ് സ്റ്റാന്റ് പരിസരത്ത് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ചന്തയോടനുബന്ധിച്ച് പ്രത്യേക ചർച്ചകളും ക്‌ളാസുകളും സംഘടിപ്പിക്കുന്നുണ്ട്. കുറഞ്ഞ വിലയിൽ തൈകൾ ലഭിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കോക്കനട്ട് ദിനത്തിനോടനുബന്ധിച്ച വീഡിയോ പ്രദർശനത്തോടൊപ്പം 50 ശതമാനം വിലക്കുറവിൽ തെങ്ങിൻ തൈകൾ വിൽപന നടത്തി. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് ചന്ത നടക്കുക. ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം അന്നമനട പഞ്ചായത്ത് പ്രസിഡന്റ് ടെസി ടൈറ്റസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ടി.കെ ഗോപി അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ എം.സി രേഷ്മ, വെണ്ണൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ഇ.ഡി സാബു എന്നിവർ സംസാരിച്ചു.