തൃശൂർ: 200 കി.മീറ്ററിലധികം ദൂരമോടുന്ന പാസഞ്ചർ ട്രെയിനുകൾ എക്‌സ്പ്രസ് വണ്ടികളാക്കി മാറ്റാനുള്ള റെയിൽവേയുടെ തീരുമാനം ഗൗരവമേറിയ പഠനത്തിനു ശേഷം മാത്രമേ നടപ്പിലാക്കാവൂയെന്ന് ടി.എൻ പ്രതാപൻ എം.പി ആവശ്യപ്പെട്ടു. സാധാരണക്കാരുടെ, പ്രത്യേകിച്ചും ചെറിയ സ്‌റ്റേഷനുകളെ ആശ്രയിക്കാവുന്നവരുടെ, രാവിലെയും വൈകീട്ടുമുള്ള യാത്രയ്ക്കുള്ള ഏക ആശ്രയമാണ് ഇത്തരം പാസഞ്ചറുകൾ. എക്‌സ്പ്രസ് വണ്ടികളാക്കുകയും സ്‌റ്റോപ്പുകൾ ഒഴിവാക്കുകയും ചെയ്യുമ്പോൾ അത്തരക്കാരുടെ യാത്രാസൗകര്യം ഇല്ലാതാകില്ലെന്ന് ഉറപ്പാക്കാനുള്ള ചുമതല റെയിൽവേയ്ക്കുണ്ട്. അല്ലെങ്കിൽ ബദൽ സൗകര്യം ഏർപ്പെടുത്തണമെന്ന് റെയിൽവെ മന്ത്രി പിയൂഷ് ഗോയലിനോട് ആവശ്യപ്പെട്ടു.