കയ്പമംഗലം: ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ ടീച്ചറെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പിള്ളി രാമചന്ദ്രൻ പ്രസ്താവനയിലൂടെ അപമാനിച്ചുവെന്ന് ആരോപിച്ച് കേരള മഹിളാ സംഘം കയ്പമംഗലം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്റെ കോലം കത്തിച്ചു. മതിലകം സെന്ററിൽ നടന്ന പ്രതിഷേധ പരിപാടി മഹിളാ സംഘം ജില്ലാ ജോ.സെക്രട്ടറി കെ.എസ്. ജയ ഉദ്ഘാടനം ചെയ്തു. മഹിളാസംഘം മണ്ഡലം സെക്രട്ടറി ഹഫ്‌സ ഓഫുർ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം അസി. സെക്രട്ടറി ടി.പി. രഘുനാഥ് സംസാരിച്ചു. ലൈന അനിൽ, മിനി പ്രദീപ്, ബീന അർജുനൻ, ഗീത പ്രസാദ്, ഫാത്തിമ അബ്ദുൽ ഖാദർ തുടങ്ങിയവർ പങ്കെടുത്തു.