തൃശൂർ: ജില്ലയില്‍ കൊവിഡിന്റെ യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവെയ്ക്കുകയാണെന്നും സത്യസന്ധമായി വസ്തുതകള്‍ പറയുന്നില്ലെന്നും ടി.എൻ പ്രതാപൻ എം.പി. ആരോപിച്ചു. മുകളില്‍ നിന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇതെന്ന് സംശയിക്കണം. പ്രതിരോധപ്രവര്‍ത്തനങ്ങളും ഗൂഢമായി വെയ്ക്കുകയാണ്. പ്രതിപക്ഷത്തിന്റെ സഹകരണം തേടുന്നില്ല. പാര്‍ലമെന്റ് അംഗങ്ങള്‍, എം.എല്‍.എ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ പ്രതിപക്ഷ നേതാക്കളേയും ബോധപൂര്‍വ്വം മാറ്റിനിറുത്തുകയാണെന്നും പ്രതാപൻ പത്രക്കുറിപ്പിൽ ആരോപിച്ചു.