obit-photo

നന്തിക്കര: ക്വാറന്റൈനിലായിരുന്ന വിളക്കത്തറ വീട്ടിൽ ചന്ദ്രൻ (66) മരിച്ചു. കഴിഞ്ഞ പത്തിനാണ് ഇദ്ദേഹം ഡൽഹിയിൽ നിന്നുമെത്തിയത്. ക്വാറന്റൈൻ കാലാവധി 12 ദിവസം പിന്നിടുമ്പോഴായിരുന്നു മരണം. മകൻ എയിംസിൽ നഴ്സിംഗ് സൂപ്പർവൈസറാണ്. എയിംസ് ക്വാർട്ടേഴ്സിലാണ് താമസിച്ചിരുന്നത്. മകനൊപ്പം താമസിക്കാനായി ഇടയ്ക്ക് ചന്ദ്രനും ഭാര്യയും ഡൽഹിയിലേക്ക് പോകാറുണ്ട്. സ്ഥിതിഗതികൾ വഷളായതോടെ മടങ്ങുകയായിരുന്നു. സ്രവപരിശോധനാ ഫലം ലഭിച്ച ശേഷം സംസ്‌കാരം നടത്തും. ഭാര്യ: ഇന്ദിര. മകൻ: ശ്യാം. മരുമകൾ: ശരണ്യ..