വടക്കാഞ്ചേരി: വ്യാപാരികളെ ഷോക്കടിപ്പിക്കുന്ന ഇലക്ട്രിസിറ്റി ബില്ലിനെതിരെ മർച്ചന്റ്സ് അസോസിയേഷൻ വടക്കാഞ്ചേരി ഇലക്ട്രിസിറ്റി ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. കടകൾ അടച്ചിട്ട സമയത്തെ വൈദ്യുതി ചാർജ് ഒഴിവാക്കുക, മീറ്റർ റീഡിംഗ് മാസം തോറും എടുക്കുക. താരിഫ് റേറ്റ് കാലോചിതമായി പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അജിത്കുമാർ മല്ലയ്യ ഉദ്ഘാടനം ചെയ്തു. പി.എൻ. ഗോകുലൻ, കെ.എ. മുഹമ്മദ്, എൽദോ പോൾ, സി.എ. ശങ്കരൻ കുട്ടി എന്നിവർ പ്രസംഗിച്ചു.