ചാലക്കുടി: ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു. ഓഫീസ് അങ്കണത്തിൽ തുടങ്ങിയ ചന്ത ബി.ഡി. ദേവസി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. വിജു വാഴക്കാല, സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.ഡി. തോമസ്, അംഗങ്ങളായ എം. രാജഗോപാൽ, കെ.കെ. പത്മനാഭൻ, കെ.കെ. സരസ്വതി, എ.ഡി.എ സാബുമോൻ, ബി.ഡി.ഒ: കെ.കെ. ശങ്കരൻകുട്ടി എന്നിവർ സംസാരിച്ചു.
കൊരട്ടി സർവീസ് സഹകരണ ബാങ്കിന്റെ ഞാറ്റു വേല ചന്ത ആരംഭിച്ചു. ഏദൻ ആഡിറ്റോറിയത്തിൽ ജൂൺ 27 വരെ നീളുന്ന കാർഷിക വിപണന മേള പഞ്ചയത്ത് പ്രസിഡന്റ് കുമാരി ബാലൻ ഉദ്ഘാടനം ചെയ്തു. ആയിരം വീടുകാർക്ക് അമ്പത് ശതമാനം സബ്‌സിഡി നിരക്കിൽ രണ്ടു തെങ്ങിൻ തൈകൾ വീതം വിതരണം ചെയ്യും. എല്ലാവിധ പച്ചക്കറിത്തൈകളും ലഭിക്കും. വിവിധ പഴവർഗ്ഗ തൈകളും മിതിമായ നിരക്കിൽ വിതരണം ചെയ്യുന്നുണ്ടെന്ന് ബാങ്ക് പ്രസിഡന്റ് കെ.പി. തോമസ് പറഞ്ഞു. വൈസ് പ്രസിഡന്റ് എം.കെ. സുഭാഷ്, സെക്രട്ടറി എൻ.ജി. സനിൽകുമാർ എന്നിവരും ചടങ്ങിൽ സംസാരിച്ചു.