ചാലക്കുടി: ആരോഗ്യ മന്ത്രി കെ.കെ. ശൈലജയെ അപകീർത്തിപ്പെടുത്തും വിധം പരാമർശം നടത്തിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലുപ്പള്ളി രാമചന്ദ്രന്റെ കോലം കത്തിച്ച് വനിതാ സംഘടനകൾ. ട്രങ്ക് റോഡ് ജംഗ്ഷനിൽ നടന്ന പ്രതിഷേധ സമരം ഏരിയാ സെക്രട്ടറി ഇന്ദിര മോഹനൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാവിത്രി വിജയൻ അദ്ധ്യക്ഷയായി. ജില്ലാ കമ്മിറ്റിയംഗം സി.ജി. സിനി, ഏരിയാ ജോയിന്റ് സെക്രട്ടറി സരത രാമകൃഷ്ണൻ, കമ്മിറ്റിയംഗം എം. തുളസി എന്നിവർ സംസാരിച്ചു.
അസോസിയേഷൻ കൊരട്ടിയിൽ സംഘടിപ്പിച്ച പ്രതിഷേധം പഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സിന്ധുജയരാജ് അദ്ധ്യക്ഷയായി. സി.ഡി.എസ് ചെയർപേഴ്‌സൺ ദേവി ഉണ്ണി, ബിസി ജോസ്, ബിന്ദു കുമാരൻ എന്നിവർ സംസാരിച്ചു.