തൃശൂർ: ആരോഗ്യവിഭാഗം ഉദ്യോഗസ്ഥയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും, ജീവനക്കാർക്കും, മേയർ അടക്കമുള്ളവർക്ക് നിരീക്ഷണം നിർദ്ദേശിക്കുകയും ചെയ്തതോടെ കോർപറേഷൻ ആരോഗ്യവിഭാഗത്തിന്റയും കോർപറേഷന്റെയും പ്രവർത്തനം താളം തെറ്റി. ആരോഗ്യവിഭാഗത്തിന്റെ പ്രവർത്തനം പൂർണ്ണമായി സ്തംഭിച്ചു. കോർപറേഷനിൽ ജീവനക്കാരെയും കുറവ് വരുത്തി. അടിയന്തരാവശ്യങ്ങൾക്കുള്ള ജീവനക്കാർ മാത്രമാണുള്ളത്. അണുനശീകരണ പ്രവർത്തനങ്ങളും തുടങ്ങിയിട്ടുണ്ട്. കോർപറേഷനിൽ അഞ്ച് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇതിനിടെ ജീവനക്കാർക്ക് രോഗം സ്ഥിരീകരിക്കുകയും ജനപ്രതിനിധികൾ അടക്കമുള്ളവർ നിരീക്ഷണത്തിൽ പ്രവേശിക്കാൻ ഇടയാവുകയും ചെയ്ത സാഹചര്യത്തിൽ കോർപറേഷൻ ഓഫീസ് പ്രവർത്തനം നിറുത്തിവെച്ച് പൂർണ്ണമായി അണുനശീകരണം നടത്തണമെന്നും ആവശ്യപ്പെട്ട് കേരള മുനിസിപൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് അസോസിേയഷൻ മേയർക്ക് കത്ത് നൽകി.