പാവറട്ടി: പെരിങ്ങോട്ടുകരയിലെ ഭർത്താവിന്റെ വസതിയിൽ ദുരൂഹ സാഹചര്യത്തിൽ നവവധു ശ്രുതി മരിച്ച സംഭവത്തിൽ അന്തിക്കാട് പൊലീസിന്റെ അനാസ്ഥ അവസാനിപ്പിക്കുക, ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം ഊർജിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുമായി മഹിളാ കോൺഗ്രസ് മുല്ലശ്ശേരി മണ്ഡലം കമ്മിറ്റി സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. മഹിളാ കോൺഗ്രസ് നേതാവ് ഗ്രേസി ജേക്കബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സുനിതി അരുൺകുമാർ അദ്ധ്യക്ഷനായി. ലിജോ പനക്കൽ, എൻ.കെ. വിമല, വസുന്ധര ടീച്ചർ, ഉഷാദേവി സുബ്രഹ്മണ്യൻ, മിനി ബാബു, ഷൈലജ മധു തുടങ്ങിയവർ പ്രസംഗിച്ചു. യമുന ദിവാകരൻ, മോളികുട്ടി പീറ്റർ തുടങ്ങിയവർ നേതൃത്വം നൽകി.