vs-sunil-kumar

തൃശൂർ: ആരോഗ്യ പ്രവർത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്വയം നിരീക്ഷണത്തിലുള്ള മന്ത്രി വി.എസ് സുനിൽകുമാറിന്റെ സ്രവ പരിശോധനാ ഫലം നെഗറ്റീവ്. എങ്കിലും മന്ത്രി സമ്പർക്ക വിലക്കിൽ തുടരും. കോർപറേഷനിൽ 15ന് നടന്ന ആരോഗ്യപ്രതിരോധ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ യോഗത്തിലാണ് മന്ത്രി പങ്കെടുത്തത്. ഞായറാഴ്ചയാണ് ഇവരുടെ ഫലം പൊസിറ്റീവ് ആയി സ്ഥിരീകരിച്ചത്. തിരുവനന്തുപരത്ത് ഔദ്യോഗിക വസതിയിലാണ് മന്ത്രി. ഫലം നെഗറ്റീവ് ആണെങ്കിലും നിരീക്ഷണത്തിൽ പ്രവേശിക്കണമെന്നാണ് മെഡിക്കൽ ബോർഡ് നിർദ്ദേശിച്ചത്.