കയ്പമംഗലം: എസ്‌കവേറ്റേഴ്‌സ് ആൻഡ് ഹെവി എക്യുപ്‌മെന്റ് വർക്കേഴ്‌സ് യൂണിയൻ (എ.ഐ.ടി.യു.സി) അംഗത്വ വിതരണോദ്ഘാടനം നടത്തി. യൂണിയൻ ജില്ലാ പ്രസിഡന്റ് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ, വി.എസ്. സുധീഷിന് അംഗത്വം നൽകി ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് ടി.കെ. സുധീഷ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി അഷറഫ് തണ്ടാശ്ശേരി, ട്രഷറർ ടി.പി. രഘുനാഥ്, കെ.എസ്. ജയ, പി.എ. താജുദ്ദീൻ, മിനി പ്രദീപ് എന്നിവർ സംബന്ധിച്ചു.