എടമുട്ടം: ഇന്ധനവില വർദ്ധനവിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടമുട്ടം യൂത്ത് വിംഗ് പോസ്റ്റ് ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ നടത്തി. യൂണിറ്റ് പ്രസിഡന്റ് ഷാജു കെ.എസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ട്രഷറർ സുചിന്ദ് പുല്ലാട്ട്, ബിജോയ് പാണാട്ട്, രാജേഷ് കൊല്ലാറ എന്നിവർ സംസാരിച്ചു.
തൃപ്രയാർ: ഇന്ധന വില വർദ്ധനവിനെതിരെ തൃപ്രയാർ സെന്ററിൽ കാർ കെട്ടി വലിച്ചും, തള്ളിയും കെ.എസ്.യു പ്രതിഷേധ സമരം സംഘടിപ്പിച്ചു. തൃപ്രയാർ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നും ആരംഭിച്ച സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ ഉദ്ഘാടനം ചെയ്തു. സച്ചിൻ ടി. പ്രദീപ് അദ്ധ്യക്ഷനായി.
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സുമേഷ് പാനാട്ടിൽ, സംസ്‌കാര സാഹിതി ചെയർമാൻ സന്തോഷ് മാസ്റ്റർ, എ.എസ്. ശ്രീജിൽ, വൈശാഖ് വേണുഗോപാൽ എന്നിവർ സംസാരിച്ചു