തൃശൂർ: ജില്ലയിൽ 14 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 15007 പേരാണ് നിരീക്ഷണത്തിലുള്ളത്. പശ്ചിമ ബംഗാളിൽ നിന്ന് വന്ന രണ്ട് ചാലക്കുടി സ്വദേശികൾ (38- പുരുഷൻ, 40- പുരുഷൻ), ജൂൺ 16ന് കുവൈറ്റിൽ നിന്ന് വന്ന കൊരട്ടി സ്വദേശി (59- പുരുഷൻ), ജൂൺ 19 ന് സൗദി അറേബ്യയിൽ നിന്ന് വന്ന ചേർപ്പ് സ്വദേശി (41- സ്ത്രീ), ജൂൺ 19 ന് ആന്ധ്രാ പ്രദേശിൽ നിന്ന് വന്ന നെടുപുഴ സ്വദേശി (30 വയസ്സ്, പുരുഷൻ), ജൂൺ 15ന് ബഹ്റിനിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി (22- പുരുഷൻ), ജൂൺ രണ്ടിന് ഡൽഹിയിൽ നിന്ന് വന്ന ഒല്ലൂർ സ്വദേശി (38- പുരുഷൻ), ജൂൺ രണ്ടിന് ഡൽഹിയിൽ നിന്ന് വന്ന ഒല്ലൂർ സ്വദേശി (56- സ്ത്രീ), കുവൈറ്റിൽ നിന്ന് വന്ന ആനന്ദപുരം സ്വദേശി (28- പുരുഷൻ), ജൂൺ 13 ന് ഷാർജയിൽ നിന്ന് വന്ന തൃശൂർ കിഴക്കെകോട്ട സ്വദേശി (41- പുരുഷൻ), ജൂൺ 17 ന് ചെന്നൈയിൽ നിന്ന് വന്ന വെങ്കിടങ്ങ് സ്വദേശി (56- പുരുഷൻ), ജൂൺ 13 ന് എറണാകുളത്ത് നിന്ന് വന്ന പഴഞ്ഞി സ്വദേശി (48- പുരുഷൻ), സൗദി അറേബ്യയിൽ നിന്ന് വന്ന പുല്ലൂർ സ്വദേശി (28- പുരുഷൻ), കുന്നംകുളം സ്വദേശി (49- പുരുഷൻ) എന്നീ 14 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് 19 സ്ഥിരീകരിച്ച 117 പേരാണ് ആശുപത്രികളിലുള്ളത്. തൃശൂർ സ്വദേശികളായ 6 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്.
ഇന്നലെ
ആശുപത്രിയിൽ പ്രവേശിപ്പിച്ചത് - 22
ആശുപത്രി വിട്ടത് - 21
പുതുതായി നിരീക്ഷണത്തിൽ - 1165
നിരീക്ഷണം കഴിഞ്ഞത്- 777
പരിശോധനാഫലം വന്നത്-7512
ഫലം ലഭിക്കാനുള്ളത് - 360
കൺട്രോൾ സെല്ലിൽ ലഭിച്ച കോൾ- 464
കൗൺസലിംഗ് നൽകിയത്- 175
സ്ക്രീനിംഗ് നടത്തിയത്- 590