കുന്നംകുളം: നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാരിയുടെ ഭർത്താവിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ജീവനക്കാരിയും കൂടെ ജോലി ചെയ്തിരുന്നവരും സ്വയം നിരീക്ഷണത്തിൽ പോയി. ഇന്നലെ നടത്തിയ സ്രവ പരിശോധനയിലാണ് പോസിറ്റീവാണെന്ന് തിരിച്ചറിഞ്ഞത്. ഈ സമയം ജീവനക്കാരി ഓഫീസിലെത്തിയിരുന്നു. സംഭവം അറിഞ്ഞതോടെ ഇവരും ഒപ്പം ജോലി ചെയ്തിരുന്നവരും സ്വയം നിരീക്ഷണത്തിലേക്ക് മാറി. കഴിഞ്ഞ ദിവസം ജീവനക്കാരുടെ സ്രവ പരിശോധന നടന്നിരുന്നതാണ്. ഇതിൽ എല്ലാവരുടെയും ഫലം നെഗറ്റീവായിരുന്നു. എന്നാൽ ജീവനക്കാരിയുടെ ഭർത്താവിന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് നിരക്ഷണത്തിലേക്ക് മാറിയത്.