പെരിങ്ങോട്ടുകര: സോമശേഖര ക്ഷേത്രത്തിനും അന്തിക്കാട് കാഞ്ഞാണി റോഡിനും ഇടയിലുള്ളവർ അനുഭവിക്കുന്ന വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പെരിങ്ങോട്ടുകര മേഖലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. സംസ്ഥാന സമിതി അംഗം രാജീവ് കണാറ ഉദ്ഘാടനം ചെയ്തു. ടി.സി. സുഭാഷ് രാജ് അദ്ധ്യക്ഷനായി. പ്രകാശൻ കണ്ടങ്ങത്ത്, രതീഷ് തൈവളപ്പിൽ, സുന്ദരൻ പൊറ്റെക്കാട്ട് എന്നിവർ സംസാരിച്ചു.