ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് മാളയിൽ ഓട്ടോറിക്ഷ ഡ്രൈവർമാർ വാഹനം തള്ളുന്നു
മാള: ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് മാളയിൽ ഓട്ടോറിക്ഷാ ഡ്രൈവർമാർ വാഹനം തള്ളി. ഇന്ധന വില വർദ്ധനവിനൊപ്പം സർക്കാർ ആനുകൂല്യങ്ങളും ലഭിക്കാത്ത അവഗണനയും ഉണ്ടെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ഓട്ടോറിക്ഷാ ഡ്രൈവർ അജയന്റെ നേതൃത്വത്തിലാണ് സമരം നടത്തിയത്.