മണ്ണുത്തി: എസ്.എൻ.ഡി.പി യോഗം മണ്ണുത്തി യൂണിയനിലെ ശാഖകളിലെ കുട്ടികൾക്ക് ഓൺലൈൻ വഴി വീടുകളിൽ ഇരുന്ന് പഠിക്കാൻ യൂണിയന്റെ നേതൃത്വത്തിൽ ടി.വി നൽകുന്നു. ടി.വി ഇല്ലാത്ത കുട്ടികൾക്കാണ് സഹായം നൽകുന്നത്.
നടത്തറ മൈനർറോഡ് ശാഖയിലെ കുടുംബത്തിന് ടി.വി നൽകി യൂണിയൻ സെക്രട്ടറി ബ്രുഗുണൻ മനയ്ക്കലാത്ത് ഉദ്ഘാടനം നിർവഹിച്ചു. യോഗം ഡയറക്ടർമാരായ ടി.വി. ചന്ദ്രൻ, ചിന്തു ചന്ദ്രൻ, യൂണിയൻ കൗൺസിലർമാരായ എൻ.കെ. രാമൻ, ശിവദാസൻ താമരശ്ശേരി, ജനാർദ്ദനൻ പുളിങ്കുഴി, രാജേഷ് തിരുത്തോളി എന്നിവർ പങ്കെടുത്തു. നടത്തറ മൈനർറോഡ് ശാഖാ പ്രസിഡന്റ് സരസ്വതി ഉണ്ണിക്കൃഷ്ണൻ അദ്ധ്യ ക്ഷതവഹിച്ചു. ശാഖാ സെക്രട്ടറി വസുമതി മോഹനൻ നന്ദി പറഞ്ഞു.