tv-vitharanam
ഹരിശ്രീ അംഗൻവാടിയിൽ വിദ്യാർത്ഥികൾക്ക് പൊതുപഠന സൗകര്യം ഒരുക്കുന്നതിനായി ലഭിച്ച ടി.വി കയ്പമംഗലം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സനും അഞ്ചാം വാർഡംഗവുമായി ലത ഭരതൻ ഏറ്റുവാങ്ങുന്നു.

കയ്പമംഗലം: പ്രദേശത്തെ വിദ്യാർത്ഥികൾക്ക് പൊതു പഠന സൗകര്യം ഒരുക്കുന്നതിനായി കയ്പമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിലെ ഹരിശ്രീ അംഗൻവാടിയിലേക്ക് സാന്ത്വനം പ്രവർത്തകർ ടി.വി വിതരണം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സനും അഞ്ചാം വാർഡ് അംഗവുമായി ലത ഭരതൻ ടി.വി ഏറ്റുവാങ്ങി. ബി.ആർ.സി പ്രതിനിധി സി.ബി. അഷിത, അംഗൻവാടി അദ്ധ്യാപിക എം.ബി. സജനി, ബി.ജി. മോഹൻലാൽ, ജയപ്രകാശ് കണ്ടങ്ങത്ത്, ശശിപൂത്തൂർ എന്നിവർ പങ്കെടുത്തു.