griga-pravasanam
സേവാഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി യു.എൻ. ഹരിദാസ് നിലവിളക്ക് സുരേഷിന്റെ ഭാര്യ മനുമോൾക്ക് കൈമാറുന്നു

ചെങ്ങാലൂർ: വീഴാറായ വീട്ടിൽ നിന്ന് സുരേഷും കുടുംബവും സേവാഭാരതി നിർമിച്ച വീട്ടിലേക്ക് മാറി. സ്‌നേഹപുരത്ത് കുംഭാരൻ വീട്ടിൽ സുരേഷും കുടുംബത്തിനുമാണ് സേവാഭാരതിയുടെ സഹായത്താൽ പുതിയ വീട്ടിലേക്ക് താമസം മാറാൻ കഴിഞ്ഞത്. ഈ കുടുംബം മണ്ണുകൊണ്ട് തീർത്ത കുടിലിലാണ് വർഷങ്ങളായി താമസിച്ചിരുന്നത്. കഴിഞ്ഞ വർഷം വീടിന്റെ ഒരുഭാഗം തകർന്നു വീണു. എത് സമയവും വീട് നിലംപൊത്താമെന്ന അവസ്ഥയിലുമായിരുന്നു. സർക്കാർ പദ്ധതികളിൽപെടുത്തി വീട് ലഭിക്കാൻ കൂലി പണിക്കാരനായ സുരേഷ് എറെ പരിശ്രമിച്ചിരുന്നു. സഹായം ലഭിക്കാതെവന്നപ്പോൾ ഇവരെ സഹായിക്കാൻ സേവാഭാരതി പ്രവർത്തകർ മുന്നോട്ടുവരികയായിരുന്നു. നാലു മാസം കൊണ്ട് പൂർത്തീകരിച്ച വീടിന്റെ ഗൃഹപ്രവേശന ചടങ്ങിൽ സേവാഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി യു.എൻ. ഹരിദാസ് സുരേഷിന്റെ ഭാര്യ മനുമോൾക്ക് നിലവിളക്ക് കൈമാറി. ആർ.എസ്.എസ് ജില്ലാ സംഘ ചാലക് എൻ.പി. മുരളി, ജില്ലാ കാര്യവാഹ് കൃഷ്ണകുമാർ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, സേവാഭാരതി ജില്ലാ സെക്രട്ടറി ഹരിദാസ്, സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് ശിവദാസ്, സെക്രട്ടറി മിറാജ് എന്നിവർ സന്നിഹിതരായിരുന്നു.