കയ്പമംഗലം: ചൈന വിഷയത്തിൽ കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് പാർട്ടികൾ രാജ്യവിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെന്ത്രാപ്പിന്നി സെന്ററിൽ പ്രതിഷേധ സമരം നടത്തി. സെൽ കോ- ഓർഡിനേറ്റർ പി.എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സെൽവൻ മണക്കാട്ടുപടി അദ്ധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറി ജ്യോതിബാസ് തേവർകാട്ടിൽ, മണ്ഡലം ജനറൽ സെക്രട്ടറി കെ.ബി. അജയഘോഷ്, മണ്ഡലം വൈസ് പ്രസിഡന്റ് പ്രിൻസ് തലാശ്ശേരി, ട്രഷറർ കെ.കെ. ജോഷി, യുവമോർച്ച മണ്ഡലം പ്രസിഡന്റ് അനീഷ് മാടപ്പാട്ട്, കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് അശോകൻ പാണാട്ട്, ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് സിനോജ് ഏറാക്കൽ എന്നിവർ സംസാരിച്ചു.