തൃശൂർ: ജില്ലയിൽ 14 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.15620 പേരാണ് നിരീക്ഷണത്തിലുള്ളത്. പശ്ചിമബംഗാളിൽ നിന്ന് ജൂൺ 15ന് തൃശൂരിലെത്തിയ 12 തൊഴിലാളികൾക്കും (43 വയസ്സ്, 20 വയസ്സ്, 40 വയസ്സ്, 45 വയസ്സ്, 34 വയസ്സ്, 48 വയസ്സ്, 40 വയസ്സ്, 20 വയസ്സ്, 32 വയസ്സ്, 36 വയസ്സ്, 25 വയസ്സ്, 33 വയസ്സ്) ഇവർക്ക് സ്ഥിരമായി ഭക്ഷണം എത്തിച്ചിരുന്ന വരന്തരപ്പിളളി സ്വദേശിക്ക് (36 വയസ്സ്) സമ്പർക്കത്തിലൂടെയും കൊവിഡ് സ്ഥിരീകരിച്ചു. മറ്റൊരാൾ ജൂൺ 21ന് ബംഗളൂരുവിൽ നിന്ന് വന്ന കരൂപ്പടന്ന സ്വദേശി (36) ആണ്. ഇയാൾ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. കൊവിഡ് സ്ഥിരീകരിച്ച 127 പേരാണ് ആശുപത്രികളിലുള്ളത്. തൃശൂർ സ്വദേശികളായ 7 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്.
ഇന്നലെ
ആശുപത്രിയിൽ പ്രവേശിപ്പിച്ചത് - 18
ആശുപത്രി വിട്ടത്- 14
പുതുതായി നിരീക്ഷണത്തിൽ- 1490
നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയത്- 877
സാമ്പിളുകളുടെ ഫലം വന്നത്- 7808
പരിശോധനാ ഫലം ലഭിക്കാനുള്ളത്- 295
കൺട്രോൾ സെല്ലിൽ ലഭിച്ച കാളുകൾ-426
കൗൺസലിംഗ് നൽകിയത്- 230
സ്ക്രീനിംഗിംഗ് വിധേയമാക്കിയത്- 464