തൃപ്രയാർ: സി.പി.എം നാട്ടിക എരിയ കമ്മിറ്റിയുടെയും സ്കൂൾ മാനേജ്‌മെന്റിന്റെയും സംയുക്ത നേത്യത്വത്തിൽ നാട്ടിക എസ്.എൻ ട്രസ്റ്റിലെ 6 വിദ്യാർത്ഥികൾക്ക് ടി.വി വിതരണം ചെയ്തു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. എം.ആർ. സുഭാഷിണി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ പി.കെ. പ്രസന്നൻ അദ്ധ്യക്ഷനായി. കെ.ബി. ഹംസ, കെ.എ. വിശ്വംഭരൻ, രജനി ബാബു, പി.എസ്.പി നസീർ, എം.ആർ. സന്ധ്യടീച്ചർ, ലേഖ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. കെ.എസ്.ടി.എയുടെയും സഹകരണ ബാങ്കുകളുടെയും സഹകരണത്തോടെ ക്യാപ്ടൻ ലക്ഷ്മി സൈഗാൾ കാരുണ്യകേന്ദ്രമാണ് ടി.വി നൽകിയത്.