തൃശൂർ: ഇന്നലെ രണ്ട് സ്‌പെഷ്യൽ ട്രെയിനുകളിലായി ജില്ലയിൽ എത്തിയത് 74 പേർ. മുംബയ് - തിരുവനന്തപുരം ലോക് മാന്യ തിലകിൽ 27 പേരും മംഗള ലക്ഷദ്വീപ് സൂപ്പർ ഫാസ്റ്റിൽ 47 പേരുമാണെത്തിയത്. മുംബയ് ട്രെയിനിൽ തൃശൂർ ജില്ലയിലെ 21 പേരാണുണ്ടായത്. പാലക്കാട്ടേക്കുള്ള ഒരാളും ഇതര ജില്ലകളിലേക്കുള്ള ഒരാളും തമിഴ്‌നാട്ടിലേക്കുള്ള നാലുപേരുമെത്തി. ഇതിൽ 22 പേരെ ഹോം ക്വാറന്റൈനിലാക്കി. മംഗള ലക്ഷദ്വീപ് സൂപ്പർ ഫാസ്റ്റിൽ ജില്ലയിലെ 25 പേരെത്തി. ഇവർക്കൊപ്പം പാലക്കാട് ജില്ലയിലേക്ക് ആറ് യാത്രക്കാരും മലപ്പുറം ജില്ലയിലേക്കുള്ള ഒരാളും തമിഴ്‌നാട്ടിലേക്കുള്ള എട്ട് പേരും ഇതര ജില്ലകളിലേക്ക് ഏഴ് പേരുമുണ്ടായിരുന്നു. ഇതിൽ 30 പേരെ ഹോം ക്വാറന്റൈനിലും രണ്ട് പേരെ കൊവിഡ് കെയർ സെന്ററിലുമാക്കി.