cpm-dharanna
സി.പി.എം കയ്പമംഗലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കയ്പമംഗലം പോസ്റ്റ് പോസ്റ്റ് ഓഫീസിന് മുൻപിൽ നടത്തിയ പ്രതിഷേധ ധർണ്ണ സി.പി.എം നാട്ടിക ഏരിയാ കമ്മിറ്റി അംഗം മഞ്ജുള അരുണൻ ഉദ്ഘാടനം ചെയ്യുന്നു

കയ്പമംഗലം: ഇന്ധന വില വർദ്ധനവിനെതിരെ സി.പി.എം ചെന്ത്രാപ്പിന്നി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണം പുള്ളിപ്പുറം പോസ്റ്റ് ഓഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ അഡ്വ. വി.കെ. ജ്യോതിപ്രകാശ് ഉദ്ഘാടനം ചെയ്തു. എൽ.സി സെക്രട്ടറി ഷീന വിശ്വൻ അദ്ധ്യക്ഷത വഹിച്ചു. ടി.എൻ അജയകുമാർ, ടി.എസ് ശ്രീരാജ്, എം.കെ ഫൽഗുണൻ, ടി.കെ ചന്ദ്രബാബു എന്നിവർ സംസാരിച്ചു.

കയ്പമംഗലം: പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ സി.പി.എം കയ്പമംഗലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ സി.പി.എം നാട്ടിക ഏരിയ കമ്മിറ്റി അംഗം മഞ്ജുള അരുണൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം ടി.വി സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. എം.സി ശശിധരൻ, ബി.എസ് ശക്തിധരൻ, ഇ.കെ ദേവാനന്ദൻ എന്നിവർ സംസാരിച്ചു.

പെരിഞ്ഞനം: സി.പി.എം പെരിഞ്ഞനം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ ലോക്കൽ സെക്രട്ടറി ടി.കെ രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. ടി.കെ രാജു അദ്ധ്യക്ഷനായി. കെ.കെ സച്ചിത്ത്, കെ.വി രാജേഷ് എന്നിവർ സംസാരിച്ചു.