തൃശൂർ : സംസ്ഥാനത്ത് കൊവിഡ് 19 രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതിനാലും, സാമൂഹിക വ്യാപനത്തിന്റെ ആശങ്ക നിലനിൽക്കുന്നതിനാലും ഹോട്ടലുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ നിർദ്ദേശം നൽകി. ഉപഭോക്താക്കളെ ഹോട്ടലിനകത്ത് ഇരുത്തി ഭക്ഷണം വിളമ്പുന്നത് കഴിവതും ഒഴിവാക്കണം. ഹോട്ടലുകളിൽ നിന്നും പരമാവധി പാഴ്‌സലുകൾ നൽകാൻ ശ്രമിക്കണം. ഹോട്ടൽ ആരോഗ്യവകുപ്പ് നൽകുന്ന മാർഗ്ഗനിർദ്ദേശം കർശനമായി പാലിക്കണം. ഹോട്ടലുടമകളും, ജീവനക്കാരും സുരക്ഷാ മുൻകരുതൽ നടപടി സ്വീകരിക്കേണ്ടതാണെന്നും കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജിയും ജനറൽ സെക്രട്ടറി ജി. ജയപാലും അറിയിച്ചു..