നടപടി കേരളകൗമുദി വാർത്തയെ തുടർന്ന്
കാഞ്ഞാണി: കാഞ്ഞാണി - വാടാനപ്പിള്ളി സംസ്ഥാനപാതയിൽ വെള്ളക്കെട്ട് താത്കാലികമായി ഒഴിവാക്കുന്നതിനുള്ള നടപടി തുടങ്ങി. റോഡ് കൈയേറി നടത്തിയ എല്ലാ അനധിക്യത നിർമ്മാണവും പൊളിച്ചുനീക്കി വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യം ഒരുക്കുകയാണ് ചെയ്യുന്നത്. വലപ്പാട് പി.ഡബ്ല്യു.ഡി അസി. എൻജിനിയർ സന്ധ്യയുടെ മേൽനോട്ടത്തിലാണ് പ്രവർത്തനം നടക്കുന്നത്.
സംസ്ഥാനപാതയിൽ വിളക്കുകാൽ സഹകരണ ബാങ്കിനും, കാഞ്ഞാണി പറത്താട്ടിൽ ഷെഡിനും സമീപമുള്ള പരിസരങ്ങളിൽ വെള്ളക്കെട്ട് വാഹനങ്ങൾക്കും കാൽയാത്രികർക്കും ഭീഷണിയായത് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. സംസ്ഥാന പാതയുടെ ഇരുവശങ്ങളിലും ഡ്രൈനേജ് സംവിധാനമില്ലാത്തതും സ്വകാര്യസ്ഥാപനങ്ങളിലേക്ക് വാഹനങ്ങൾ കൊണ്ടുവരുന്നതിന് റോഡിലേക്ക് കയറ്റി കോൺക്രിറ്റ് ചെയ്തതുമാണ് വെള്ളക്കെട്ടിന് കാരണം.