എരുമപ്പെട്ടി: വേലൂർ പഞ്ചായത്ത്‌ 2019-2020 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പട്ടിക ജാതി വിദ്യാർത്ഥികൾക്കുള്ള ലാപ് ടോപ് വിതരണം പദ്ധതി പാഴാക്കി കളഞ്ഞതിൽ പ്രതിഷേധിച്ച് വേലൂർ മണ്ഡലം ദളിത് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം നടത്തി. വേലൂർ പഞ്ചായത്ത്‌ ഓഫീസിന് മുന്നിൽ നടന്ന സമരം ജില്ലാ പ്രസിഡന്റ്‌ കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ വി. വി. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. പഞ്ചായത്ത്‌ പ്രതിപക്ഷ നേതാവ് പി.കെ. ശ്യാംകുമാർ, ശ്രീരാമൻ വേലൂർ, കുമാർ പാത്രാമംഗലം, എ.എസ്. വാസു, പി. രാജു ഒളരി, രവീന്ദ്രൻ സംസാരിച്ചു.