പെരിങ്ങോട്ടുകര : ഭർത്തൃഗൃഹത്തിൽ മരണപ്പെട്ട ശ്രുതിയുടെ മരണം ദുരൂഹമാണെന്നും കുറ്റക്കാരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ആക്‌ഷൻ കൗൺസിലിന്റെ നേത്യത്വത്തിൽ എകദിന ഉപവാസം സംഘടിപ്പിച്ചു. മനുഷ്യാവകാശ പ്രവർത്തകൻ സി.ആർ നീലകണ്ഠൻ ഉപവാസം ഉദ്ഘാടനം ചെയ്തു. പൊമ്പിളൈ ഒരുമ സമരനായിക ഗോമതി അദ്ധ്യക്ഷത വഹിച്ചു. സമരസമിതി ഭാരവാഹികളായ സുബിൻ മുല്ലശ്ശേരി, ലിജോ പനക്കൽ, കിരൺ എൻ.ജി, ശ്രുതിയുടെ കുടുംബാംഗങ്ങളായ വൈഷ്ണവ് എൻ.പി, അഡ്വേത്, കെ.എസ് വിഷ്ണു, എന്നിവരാണ് ഉപവസിച്ചത്. കലാസാംസ്കാരിക മനുഷ്യാവകാശ പ്രവർത്തകരായ അഡ്വ. ആശ ഉണ്ണിത്താൻ, മിഷോ കെ. ഹർഷൻ, എം.വി അരുൺ, ബകുൾ ഗീത്, അഡ്വ. കുക്കു ദേവകി, സ്നേഹ ലിജി എന്നിവർ സംസാരിച്ചു.