തൃശൂർ: കേരള സർക്കാരും മുഖ്യമന്ത്രിയും പ്രവാസികളോട് കാണിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിക്കുമെന്ന് ടി.എൻ പ്രതാപൻ എംപി പറഞ്ഞു. കേരള സർക്കാരിന്റെ പ്രവാസികളോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം കേച്ചേരിയിൽ നിർവഹിക്കുകയായിരുന്നു എം.പി. യു.ഡി.എഫ് മണലൂർ നിയോജക മണ്ഡലം ചെയർമാൻ സെബാസ്റ്റ്യൻ ചൂണ്ടൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് സി.സി ശ്രീകുമാർ, വേണുഗോപാൽ, രാജൻ, സാദിഖ്, ജോസ് പോൾ , സ്റ്റീഫൻ മാസ്റ്റർ, ബെന്നി തുടങ്ങിയവർ പ്രസംഗിച്ചു.