മാള: ഓൺലൈൻ പഠനത്തിനായി കുഴൂർ സർവീസ് സഹകരണ ബാങ്ക് സൗജന്യമായി നൽകുന്ന ടി.വികൾ അഡ്വ. വി.ആർ സുനിൽകുമാർ എം.എൽ.എ വിതരണം ചെയ്തു. പഞ്ചായത്തിലെ 5 അഞ്ചു സ്‌കൂളുകളിൽ നിന്നുള്ള 40 വിദ്യാർത്ഥികൾക്കാണ് ടി.വി വിതരണം ചെയ്തത്. ബാങ്ക് പ്രസിഡന്റ് ടി.ഐ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.കെ അലി, പഞ്ചായത്ത് സമിതി അദ്ധ്യക്ഷന്മാരായ ഉഷാ സദാനന്ദൻ, ടി.എസ് ഷമീർ, ബോർഡ് മെമ്പർമാരായ കെ.വി വസന്തകുമാർ, പി.എഫ് ജോൺസൺ, പി.എ ശിവൻ, അർജൂൻ രവി, കെ.സി വിജയൻ, ബാങ്ക് സെക്രട്ടറി വി.ആർ സുനിത എന്നിവർ പങ്കെടുത്തു.